ടെഹ്റാൻ: അമേരിക്ക ഇറാനെ ആക്രമിച്ചാൽ അത് പ്രാദേശിക സംഘർഷമായി മാറുമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്.
യുദ്ധക്കപ്പലുകൾ അയച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണികൾ ഇറാനെ ഭയപ്പെടുത്തുകയോ പരിഭ്രമിപ്പിക്കുകയോ ചെയ്യില്ല. ആക്രമണത്തിന് ഇറാൻ തുടക്കമിടില്ല. എന്നാൽ, ഇറാനെ ആക്രമിക്കുന്നവർക്ക് ശക്തമായ തിരിച്ചടി നല്കും- ഖമനയ് കൂട്ടിച്ചേർത്തു.
ഇറാനെ ലക്ഷ്യമിട്ട് യുഎസ് യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യയിലെത്തിയ പശ്ചാത്തലത്തിലാണ് ഖമനയ്യുടെ മുന്നറിയിപ്പ്. ഇറാൻ ആണവക്കരാറിന് തയാറായില്ലെങ്കിൽ അമേരിക്ക ആക്രമിക്കുമെന്ന് ട്രംപ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.